News & Events

തിരുന്നാൾ കൊടികയറ്റം

വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ ഫാത്തിമ മാതാവിന്റെ തിരുന്നാൾ 2020 ഒക്‌ടോബർ 2നു കൊടികയറി . തിരുന്നാൾ 2020 ഒക്‌ടോബർ 10, 11 തിയ്യതികളിൽ ആഘോഷിക്കും.

Covid-19 Kit Distribution

ഇടവക വികാരിയച്ചന്റെ നേതൃത്ത്തിൽ ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് തയ്യാറാക്കുകയും ഇടവകയിലെ 80 കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു . ഇതിനുവേണ്ടി സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാവര്ക്കും ഇടവക കുടുംബത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു .
Under the leadership of the parish priest, a food grain kit was prepared and distributed among 80 parishioners. On behalf of the parish family, we would like to thank all those who helped and worked for this.

Inauguration of the Platinum Jubilee Celebrations

വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാത പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കാൾഡിയൻ സിറിയൻ ചർച്ചിന്റെ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പ് മാർ അപ്രേം മെത്രോപ്പൊലിത്ത. നിർവ്വഹിച്ചു.. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.
The Platinum Jubilee Celebrations of Vellattanjur Fathima Matha Church inaugurated by Mar Aprem Metropolitan Archbishop of the Kaldian Syrian Church. Vicar General of Thrissur Archdiocese, Monsignor Thomas Kakkassery presided over the function.

Parish Feast January 2020

വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ വി . സെബസ്ത്യാനോസിന്റെ തിരുന്നാൾ 2020 ജനുവരി 25 , 26, 27 തിയ്യതികളിൽ ആഘോഷിച്ചു.


തിരുന്നാൾ കൊടികയറ്റം

വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ വി . സെബസ്ത്യാനോസിന്റെ തിരുന്നാൾ 2020 ജനുവരി 17നു കൊടികയറി . വി . സെബസ്ത്യാനോസിന്റെ തിരുന്നാൾ 2020 ജനുവരി 25 , 26, 27 തിയ്യതികളിൽ ആഘോഷിക്കും.